
Happy for the Memories….
By: Menon, Hema
Tags: getting personal. postaweek2012, memories
Category: dreams, Getting Personal, Happiness Project, Just a thought, Life, Thanks
February 1st, 2011… The day my dear father left us. Cannot believe it’s been a year. Feels like yesterday.
I am happy for the life I had with my parents, happy for the memories, and of course happy for the dreams(for that’s where I meet my parents these days).
And to the lucky ones, who still get to meet their parents in the real world, I say… create memories, treasure them…take good care of your parents and be there for them… You get to do this only once in your life….
Sharing almost a year old note from my online diary,…
Wednesday, February 2, 2011
വിട
ഫെബ്രുവരി 2 2011
അടിച്ചു വാരി, തുടക്കുന്നു തളം.
അരിയും നെല്ലും ഭസ്മവും ചേര്‍ത്ത് കളം വരയ്ക്കുന്നു.
അതിനുള്ളില്‍ വെള്ള വസ്ത്രത്താല്‍ പൊതിഞ്ഞ ഒരു ശരീരം.
നിശ്ചലം…
എണ്ണ ചേര്‍ത്ത് നിറഞ്ഞ തിരി ഇരു ഭാഗതെക്കുമായി കത്തുന്നു, നിളവിളക്കില്‍ ….
ഒരു പാട് പേര്‍ വരുന്നു നമിക്കുന്നു പോകുന്നു ….
എല്ലാം തീരുമ്പോള്‍ നഷ്ടപെട്ടവര്‍ക്ക് നഷ്ടം തന്നെ
എങ്ങില്ലും ആ നഷ്ടം നികത്താന്‍, അല്പം കുറക്കാന്‍ ശ്രമിക്കുന്നു മനം
നിശ്ചലമായി കിടക്കുന്ന എന്റെ അച്ഛന്ന്ടെ ശരീരത്തെ നമിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാനും വിട ചൊല്ലുന്നു,,,
എനിക്ക് തന്ന നല്ല ഒരു ജീവിതത്തിന്നു, എന്റെ നല്ല അച്ഛന്നു ഞാന്‍ നന്ദി പറയുന്നു
അച്ഛന്‍ ഈ ഭൂമിയെക്കാള്‍ നല്ല ഒരു സ്ഥലത്ത് എത്തി ചെര്നിരിക്കുന്നു
അമ്മയെ കണ്ടോ അച്ഛാ അവിടെ?
ആ മറ്റൊരു ലോകത്ത് ഈ ഭൂമിയിലെ ജീവിതത്തെക്കാള്‍ നല്ല ഒരു ജന്മം ആസംസിച്ചുകൊണ്ട് …
ഇനിയൊരു ജന്മതില്ലും ഈ അച്ഛന്ടെ മകളായി ജനിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് വിട പറയട്ടെ…
Posted by HM at 7:58 PM
Labels: Faces and Feelings, Family, Getting personal


